Friday, July 10, 2009

ഓറഞ്ച് കൌണ്ടിയിലെ സായാഹ്നങ്ങള്‍

ലഗുന ബീച്ചിലെ ഒരു രാത്രി

കടലിന്ടെ ഓരോ രൂപത്തിനും ഓരോ ഭാവമാണ്. സന്ധ്യയാകുമ്പോള്‍ തന്‍ മാറില്‍ വന്നണയുന്ന സൂര്യനെ കാത്തിരിക്കുകയും, പിന്നീട് ഉദിക്കുന്ന ചന്ദ്രന്ടെ നിലാവില്‍ നീരാടി തത്തികളിക്കുകയും ചെയുന്ന കടലിന്ടെ രൂപം....
കടലിന്ടെ മാറില്‍ നിന്നും ഉയര്ന്നു വരുന്ന ഓരോ അലകളും ആ നിലാവിന്ടെ മാറിലെക്കണയാന് ശ്രമിക്കയാണോ. വിഫല ശ്രമത്തിനൊടുവില്‍ എന്‍ കാലടികളെ തലോടിയ ശേഷം കടലിന്ടെ മാറിലേക്ക്‌ തിരികെയുള്ള യാത്ര....
എന്നില്‍ നിന്നും അകന്നു പോകുമ്പോഴും നിന്നെ തേടി ഞാന്‍ വീണ്ടും ഈ തീരത്തണയും എന്ന് ചൊല്ലിയതായി തോന്നി......നീ വീണ്ടുമൊരിക്കല്‍ എന്നെ വന്നു പുണരുന്നതും കാത്തു ഞാന്‍ ഇരിക്കാം എന്ന് എന്റെ മനസ്സു മന്ത്രിച്ചു......എന്നില്‍ നിന്നും അകന്നു പോകുമ്പോഴും നീ അത് കേട്ടുവോ....ഒരു പക്ഷെ കേട്ടിരിക്കാം അല്ലെ....